കണ്ണൂർ : (www.panoornews.in)കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി കൊന്നു. കണ്ണൂർ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് യുവാവിനെ വെട്ടിക്കൊന്നത്. ആക്രമണത്തിൽ ഭാര്യയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.



കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31) ആണ് മരിച്ചത്. ആക്രമണത്തിൽ ഭാര്യ ശ്രുതിയ്ക്കും(28) വെട്ടേറ്റിട്ടുണ്ട്. ശ്രുതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് 12.45 നാണ് സംഭവം. നിധീഷിനെ വെട്ടി തുണ്ടമാക്കിയതായാണ് വിവരം. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.പയ്യാവൂര്‍ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.
A gang on a bike entered a young man's house in Kannur and hacked him to death; his wife was also hacked.
